Lord Shiva’s Murudeshwar temple visit
മൂന്ന് വശവും അറബിക്കടലാല് ചുറ്റപ്പെട്ട് കിടക്കുന്ന കന്ദുകഗിരിക്കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന 123 അടി ഉയരമുള്ള ശിവപ്രതിമ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമയുള്ള മുരുഡേശ്വര ക്ഷേത്രം.
ഈ ശിവ പ്രതിമയാണ് മുരുഡേശ്വറിനെ കര്ണാടകയുടെ വിനോദസഞ്ചാര ഭൂപടത്തില് അടയാളപ്പെടുത്തുന്നതെങ്കിലും കടലും തീരവും കുന്നും പ്രതിമയും എല്ലാം ചേര്ന്ന് ഒരുക്കുന്ന മാസ്മരികമായ ദൃശ്യവിന്യാസങ്ങളാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്ഷിക്കുന്നത്.

മൂകാംബിക ദർശനം നടത്തുന്നവർക്ക് സന്ദർശിക്കാൻ സാധിക്കുന്ന ഒരിടം കൂടിയാണിത് . മൂകാംബികയിൽ നിന്നും ബൈന്ദൂർ എത്തിയാൽ അവിടെ നിന്നും മുരുഡേശ്വറിലേക്കു ബസ് സർവീസും , ട്രെയിൻ സർവീസും ഉണ്ട് . നേരിട്ടുള്ള ബസ് ലഭിച്ചില്ലെങ്കിൽ ബൈന്ദൂർ നിന്നും ബസ് കയറി ഭട്കൽ ബസ് സ്റ്റേഷനിൽ എത്തി അവിടെ നിന്നും മുരുഡേശ്വറിലേക്കു പോകാവുന്നതാണ് . ബൈന്ദുർ നിന്നും ഏകദേശം 32 കിലോമീറ്റർ മാത്രമേ മുരുഡേശ്വറിലേക്കു ദൂരം ഉള്ളൂ . 1 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധിക്കും മുരുഡേശ്വറിൽ എത്തിയാൽ ലഗേജുകൾ സൂക്ഷിക്കാൻ ലോക്കർ സൗകര്യവും ലഭ്യമാണ്.
No comments